ക്രൈംബ്രാഞ്ച് കേസില്‍ ഗൂഢാലോചന; സര്‍ക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍

kerala hc

കൊച്ചി: ക്രൈംബ്രാഞ്ച് കേസിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 

Top