പോപ്പുലര്‍ ഫ്രണ്ടിന് ഇ.ഡി.യുടെ പൂട്ട് ; 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ടിന്റെയും കീഴിലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെയും സാമ്പത്തിക സ്രോതസ്സുകള്‍ക്ക് ഇ.ഡി.പൂട്ടിട്ടു.പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളുമാണ് ഇ.ഡി.മരവിപ്പിച്ചത്.കള്ളപ്പണം വെളുപ്പിച്ചെന്ന നിയമപ്രകാരമാണ് ഇ.ഡി.നടപടിയെടുത്തത്. ഈ രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്.

പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്തുള്ള ശക്തമായ സംഘടനാ സംവിധാനം വഴിയാണ് പണം രാജ്യത്തെത്തുന്നതെന്നും ഈ പണം ഭീകര പ്രവര്‍ത്തനത്തിനടക്കം വിനിയോഗിക്കുന്നുവെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Top