കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഇഡി. കരുവന്നൂരിന് പുറമേ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് ഏറെയെന്നും ഇഡി വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിന് സതീഷ് കുമാറിനെ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

പി.സതീഷ്‌കുമാറിന്റെയും പി.പി കിരണിന്റെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്. സതീശന്റെ നേതൃത്വത്തില്‍ വായ്പ തട്ടിപ്പ് നടന്നത് കരുവന്നൂരില്‍ മാത്രമല്ല. മറ്റ് നിരവധി ബാങ്കുകളിലും ക്രമക്കേട് നടന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് ഇവയില്‍ ഏറെയും. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പി.സതീഷ്‌കുമാറിനെ സഹായിച്ചതായും ഇഡി ചൂണ്ടിക്കാട്ടുന്നു.

സതീഷ്‌കുമാര്‍ വായ്പ തട്ടിപ്പ് നടത്തുന്നത് പ്രത്യേക രീതിയിലാണെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലര്‍ക്കും വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ സതീഷ് പണം നല്‍കുകയും പിന്നീട് ഈ രേഖകള്‍ കൈക്കലാക്കി സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ വച്ച് വന്‍തുക വായ്പ എടുക്കുകയും ചെയ്യുന്നതാണ് രീതി. ഇരകളെ കണ്ടെത്താന്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ടെന്നും ഇഡി പറയുന്നു.

Top