തേജസ്വി യാദവിനു വിദേശ യാത്രയ്ക്ക് കോടതി അനുമതി; പിന്നാലെ നോട്ടിസ് നൽകി ഇ.ഡി

പട്ന : ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനു വിദേശ യാത്രയ്ക്ക് കോടതി അനുമതി നൽകിയതിനു തൊട്ടു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിനായി നോട്ടിസ് അയച്ചു. ജനുവരി ആറു മുതൽ 18 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനാണ് കോടതി അനുമതി നൽകിയത്. തൊട്ടു പിന്നാലെ ജനുവരി അഞ്ചിനു ഹാജരാകാൻ ഇ.ഡിയുടെ നോട്ടിസും തേജസ്വിക്കു ലഭിച്ചു.

ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് വിദേശയാത്രാ അനുമതി നൽകിയത്. ഇ.ഡിയുടെ ചോദ്യം ചെയ്യലും ഇതുമായി ബന്ധപ്പെട്ട കേസിലാണ്. ഡിസംബർ 22നു ഹാജരാകാൻ ഇ.ഡി നേരത്തേ നോട്ടിസ് നൽകിയിരുന്നെങ്കിലും തേജസ്വി വിട്ടു നിന്നു. ഇതേ തുടർന്നാണ് ജനുവരി അഞ്ചിനു ഹാജരാകാൻ നോട്ടിസ് നൽകിയത്.

Top