മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി നിര്‍ബന്ധിച്ചെന്ന് മൊഴി

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) നിര്‍ബന്ധിച്ചുവെന്ന് പൊലീസുകാരിയുടെ മൊഴി. സ്വപ്നയുടെ എസ്‌കോര്‍ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയന്റേതാണ് മൊഴി.

നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഏറ്റവും നിര്‍ബന്ധപൂര്‍വം മൊഴി പറയിപ്പിച്ചത് രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണെന്നും മൊഴിയില്‍ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നല്‍കിയത്.

 

Top