കിഫ്ബിക്കെതിരെ ഇ ഡി കേസെടുത്തു: സിഇഒയ്ക്ക് നോട്ടീസ്

തിരുവനന്തപുരം: ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ കെ എം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവർക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന്  ഹാജരാകണമെന്നാണ് നിർദ്ദേശം.

കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്.ധനമന്ത്രി ടി എം തോമസ് ഐസക്കിനെയും ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

Top