സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അറിഞ്ഞിട്ടില്ലെന്ന് ഇഡി

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അറിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഇഡി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നടപടി ഇഡിയെ അറിയിക്കാതെയാണെന്നാണ് പരാതി. കോടതിയില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ഇഡിയ്ക്ക് നല്‍കിയിട്ടില്ല. ഇഡിയുടെ വിശദീകരണം കേള്‍ക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് വാങ്ങിയത്.

ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ ആരോപിക്കുന്നു. കോടതിയെ ഇഡി എതിര്‍പ്പ് അറിയിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോടതിയെ സമീപിക്കും എന്നും എന്‍ഫോഴ്സ്‌മെന്റ് അറിയിച്ചു. ഇഡിക്കെതിരായ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്.

 

 

Top