പിണറായിയെ ഇഡി ചോദ്യം ചെയ്യാത്തതിന് കാരണം ബിജെപി സിപിഎം രഹസ്യധാരണ – രാഹുൽ ഗാന്ധി

വയനാട്: ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി അതു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. രാജ്യത്തെ ഭരണസംവിധാനങ്ങൾ ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണ്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്. തന്നെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടും എന്ന് ബിജെപി കരുതിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ബി ജെ പി രാജ്യത്തെ സാമൂഹ്യ ഘടനയെ മാത്രമല്ല, സാമ്പത്തിക ഘടനയെയും ആക്രമിക്കുന്നുണ്ട്. ബിജെപിയെ എതിർക്കുന്നവരെ ഇഡിയെ ഉപയോഗിച്ചാണ് നേരിടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ബഫർ സോൺ സംബന്ധിച്ച് പിണറായി വിജയൻ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തന്‍റെ ഓഫീസ് എത്ര തവണ തകർത്താലും പ്രശ്നമില്ല. യഥാർത്ഥ പ്രശ്നം മറക്കാനാണിതൊക്കെ അവര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

Top