മുന്‍ ആദായ നികുതി ഓഫീസറുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ഡൽഹി: മുൻ ആദായ നികുതി ഓഫീസറുടെ 7.33 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദായ നികുതി അഡിഷണൽ ഡയറക്ടർ ആയിരുന്ന അന്ദാസു രവീന്ദറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.

മുൻപ് അഴിമതി കേസിൽ പെട്ട ഇയാൾ സർവീസിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു. കേന്ദ്ര സിവിൽ സർവീസ് പെരുമാറ്റ ചട്ടം പ്രകാരം ധനമന്ത്രാലയം നിർബന്ധപൂർവം രാജിവയ്പ്പിക്കുകയായിരുന്നു. ഇയാളുടെ അനധികൃത സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്.

അന്ദാസു രവീന്ദറിനും ഭാര്യ കവിത അന്ദാസുവിനും എതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. 2005 ജനുവരി മുതൽ 2011 ആഗസ്ത് 29 വരെയുള്ള കാലയളവിൽ തന്റെയും ഭാര്യയുടെയും പേരിൽ ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്നാണ് കുറ്റം.

 

Top