Ecuador declares state of emergency for El Nino

ക്വിറ്റോ: എല്‍നിനോ പ്രതിഭാസത്തിനെതിരെ മുന്‍കരുതലായി ഇക്വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇക്വഡോറിന്റെ തന്ത്രപ്രധാനമായ സ്ഥങ്ങളിലാണ് പ്രസിഡന്റ് റാഫേല്‍ കൊറിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ.

എല്‍ നിനോ പ്രതിഭാസമുണ്ടാകുമെന്ന മുന്നറിയിപിനു ശേഷം കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റാത്ത രാജ്യത്തിന്‍ രക്ഷക്ക് അത്യാവശ്യവുമായ സന്ദര്‍ഭത്തിലാണ് അടിയന്തരാവസ്ഥയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് റാഫേല്‍ കൊറിയ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്.

ഇക്വഡോറിന്റെ പസഫിക് തീരത്ത് ക്രമാതീതമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 24 പ്രവിശ്യകളില്‍ 17 എണ്ണത്തിനും അടിയന്തരാവസ്ഥ ബാധകമാണ്.

Top