ബസ് ടിക്കറ്റ് എടുക്കാന്‍ പണം വേണ്ട പ്ലാസ്റ്റിക് കുപ്പികള്‍ മതി !

ഗുയാക്വില്‍: വര്‍ധിച്ച് വരുന്ന പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിന്ന് രക്ഷനേടാന്‍ പുതിയ പദ്ധതിയുമായി ഇക്വഡോറിലെ ഗുയാക്വില്‍ നഗരം. ബസ് ടിക്കറ്റ് എടുക്കാന്‍ പണത്തിന് പകരം ഇനി മുതല്‍ പ്ലാസ്റ്റിക് നല്‍കിയാല്‍ മതി എന്നാതാണ് പുതിയ പദ്ധതി.

ഒരു കുപ്പിയ്ക്ക് രണ്ട് സെന്‍ ആണ് വില. 15 കുപ്പിയ്ക്ക് 30 സെന്‍ വിലയും. പ്ലാസ്റ്റിക് കുപ്പികള്‍ പുറത്ത് വില്‍ക്കുന്നതിനേക്കാള്‍ ലാഭകരം ബസില്‍ നല്‍കുന്നതാണെന്ന് യാത്രക്കാരും പറയുന്നു.

27 ലക്ഷം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന നഗരമാണ് ഇക്വഡോറിലെ ഗുയാക്വില്‍. രാജ്യത്ത് ഏറ്റവുമധികം മാലിന്യം തിങ്ങികൂടുന്നതും ഇവിടെയാണ്. ദിവസവും 4200 ടണ്‍ മാലിന്യമാണ് ഇവിടെ ഉണ്ടാകുന്നത്. ഇതില്‍ 14 ശതമാനം മാത്രമാണ് പുനരുപയോഗത്തിന് സാധ്യമായവ.

Top