Ecuador army plane crashes in Amazon region killing 22

ക്വിറ്റോ: ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. ആമസോണ്‍ മഴക്കാടുകളിലാണു വിമാനം തകര്‍ന്നുവീണത്. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണു ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്.

19 പാരച്യൂട്ട് ഡൈവര്‍മാരും രണ്ടു പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് അപകടത്തില്‍ മരിച്ചതെന്നു കോറിയ ട്വിറ്ററില്‍ കുറിച്ചു. രാജ്യം ഈയിടെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുന്തങ്ങളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങളൊന്നും തന്നെ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കിഴക്കന്‍ പ്രവിശ്യയായ പസ്താസയില്‍ പെറുവിന്റെ അതിര്‍ത്തി മേഖലയ്ക്കു സമീപത്തുകൂടി സഞ്ചരിക്കവേയാണു വിമാനം അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top