രാജ്യത്തെ വളര്‍ച്ചാനിരക്ക് കുറയുമെന്ന്‌ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാനിരക്ക് കുറവായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.

രൂപയുടെ മൂല്യവര്‍ധന, കാര്‍ഷികടം എഴുതിത്തള്ളല്‍ ജി.എസ്.ടി. നടപ്പാക്കിയതിലെ വെല്ലുവിളികള്‍ എന്നിവ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അര്‍ധവാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-18 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 6.75-7.5 ശതമാനം വളര്‍ച്ചാനിരക്കില്‍ എത്തുമെന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടിലായിരുന്നു ഈ പ്രവചനം.

Top