economic survey report

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ഇതര റവന്യു വരുമാനത്തില്‍ വര്‍ധനയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.

നികുതി വരുമാനത്തില്‍ 22 ശതമാനം വര്‍ധനയും റവന്യൂ വരുമാനത്തില്‍ 22.58 ശതമാനം വര്‍ധനയും ഉണ്ടായി. റവന്യൂവരുമാനം 84616 കോടി രൂപയായി. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നോട്ട് അസാധുവാക്കല്‍ ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുകടവും ആഭ്യന്തര കടവും കൂടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുകടവും ആഭ്യന്തര കടവും കൂടി പൊതുകടം 12 ശതമാനത്തോളം വര്‍ധിച്ചു. പൊതുകടം 1.76 കോടി രൂപയായാണ് വര്‍ധിച്ചത്.

സംസ്ഥാനത്തെ വരള്‍ച്ച ആശങ്കജനകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top