സാമ്പത്തിക സംവരണം: ലീഗിനെ വിമർശിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം ;സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനെ വിമർശിച്ച് വി.ഡി സതീശൻ. ഈ വിഷയത്തിൽ ലീഗ് തിടുക്കം കാട്ടിയെന്നും, മുന്നണിയിൽ ആലോചിക്കാതെ സമരം പ്രഖ്യാപിച്ചത് ശരിയായില്ല എന്നും സതീശൻ കുറ്റപ്പെടുത്തി.

സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയെ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി ഇന്ന് സ്വാഗതം ചെയ്തിരുന്നു. സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടാണെന്നും മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും ആശങ്കകൾ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

Top