സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു

ramnath kovind

ന്യൂഡല്‍ഹി : സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബില്ലില്‍ ഒപ്പ് വെച്ചത്. രാ​ഷ്ട്ര​പ​തി അം​ഗീ​കാ​ര​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി.

ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു. ലോക്സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്‍ വന്നിരിക്കുന്നത്.

മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ സാമ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ത്തി​ലും പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കു​ന്ന​താ​ണ് പു​തി​യ നി​യ​മം.

Top