കെഎഎസില്‍ നേരിട്ടുളള നിയമനത്തിന് സംവരണം ഉറപ്പാക്കും: എ.കെ ബാലന്‍

ak balan

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ (കെഎഎസ്) നേരിട്ടുളള നിയമനത്തിന് സംവരണം ഉറപ്പാക്കുമെന്ന് അറിയിച്ച് നിയമമന്ത്രി എ.കെ ബാലന്‍ രംഗത്ത്.

സംവരണം ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വിഭാഗങ്ങളിലും ഉറപ്പാക്കുമെന്നും ഇതിന് ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ചട്ടങ്ങള്‍ തയ്യാറാക്കി തുടങ്ങി. സാമ്പത്തിക സംവരണത്തിന് ക്രീമിലെയര്‍ പരിധി ഇടതു മുന്നണിയാണ് തീരുമാനിക്കുക. ഈ വരുമാന പരിധി എട്ട് ലക്ഷത്തില്‍ താഴെയായിരിക്കും. മുന്നോക്ക സമുദായങ്ങളിലെ താഴെത്തട്ടിലുളള പാവപ്പെട്ടവര്‍ക്കായിരിക്കും സാമ്പത്തിക സംവരണം. അവരുടെ ആനുകൂല്യം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല, മന്ത്രി വ്യക്തമാക്കി.

Top