സാമ്പത്തിക പാക്കേജ്; മൂന്നാംഘട്ടം പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് വൈകീട്ട് നാലിന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പാക്കേജ് പ്രഖ്യാപിക്കുക.

രണ്ടാംഘട്ട പാക്കേജ് കഴിഞ്ഞദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വഴിയോര കച്ചവടക്കാര്‍ തുടങ്ങി ഏറ്റവും സാധാരാണക്കാര്‍ക്കുള്ള പ്രഖ്യാപനമായിരുന്നു രണ്ടാം ഘട്ടത്തിലേത്.

Top