മൂന്നാംഘട്ടം കൃഷിക്കും അനുബന്ധ മേഖലയ്ക്കും; ഇന്ന് 11 പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരമാന്‍. കാര്‍ഷിക മേഖലയില്‍ ഇന്ന് കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകും.

ഇന്ന് പ്രധാനമായും 11 പ്രഖ്യാപനങ്ങളാണ് ഉണ്ടാകുക. എട്ട് പ്രഖ്യാപനങ്ങള്‍ അടിസ്ഥാന സൗകര്യ വികസനം അടിസ്ഥാനമാക്കിയുള്ളതാണ്.

കൃഷി,അനുബന്ധ മേഖലകള്‍,മൃഗസംരക്ഷണം എന്നവിയ്ക്കായുള്ള പ്രഖ്യാപനങ്ങളും സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടത്തിലുണ്ട്. മൂന്നാം ഘട്ടത്തില്‍ ഭക്ഷ്യസംസ്‌കരണത്തിനും മത്സ്യബന്ധനത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്.


ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

1.പ്രധാന്‍ കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ 18,700 കോടി കൈമാറി

2. ലോക്ക്ഡൗണ്‍ സമയത്ത് താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ 74,300 കോടി രൂപയിലധികം നല്‍കി ഉല്‍പന്നങ്ങള്‍ വാങ്ങി

3.പി.എം. ഫസല്‍ ബീമാ യോജന പ്രകാരം 64,000 കോടി രൂപ കൈമാറി

4.ലക്ഷം കോടി വകയിരുത്തുന്നത് ആഗോള തലത്തിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉത്തേജനമാകും.

5. ഭക്ഷ്യ സംസ്കരണ മേഖലയിൽ 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കും.

6. കാർഷിക, ഭക്ഷ്യ മേഖലയിൽ രാജ്യാന്തര നിലവാരത്തിലുള്ള ബ്രാൻഡുകൾ വികസിപ്പിക്കുക ലക്ഷ്യം.

7. ക്ഷീര സഹകരണ സംഘങ്ങൾക്ക് 5000 കോടി. രണ്ടു കോടി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും.

8. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി

9.സമുദ്ര-ഉള്‍നാടന്‍ മത്സ്യബന്ധന വികസനത്തിന് 20,000 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പാദന്‍ യോജന നടപ്പാക്കും. ഇതില്‍ 11,000 കോടി സമുദ്ര-ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കും അക്വാ കള്‍ച്ചറിനുമാണ്. 9000 കോടി രൂപ ഹാര്‍ബറുകളുടെയും ശീതകരണ ശൃഖംലയുടെയും മാര്‍ക്കറ്റുകളുടെയും അടിസ്ഥാന സൗകര്യവികസനത്തിന്.55 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

10.മൃഗസംരക്ഷണത്തിന് 13,343 കോടി രൂപ. രോഗ നിയന്ത്രണ പരിപാടികൾക്കാണ് ഈ തുക പ്രധാനമായും വകയിരുത്തുന്നത്.

11.കന്നുകാലികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകും. 100 വാക്സിനേഷൻ നടപ്പാക്കുകയാണു ലക്ഷ്യം.

12.വോക്കല്‍ ഫോര്‍ ലോക്കല്‍ വിത്ത് ഗ്ലോബല്‍ ഔട്ട് റീച്ച് എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അസംഘടിത മേഖലയിലെ മൈക്രോ ഫുഡ് എന്റര്‍പ്രെസസ(എം.എഫ്.ഇ.)നു വേണ്ടി 10,000 കോടിയുടെ പദ്ധതി നടപ്പാക്കും. എഫ്.എസ്.എസ്.എ.ഐ.യുടെ അംഗീകാരം ലഭിക്കുന്നതിനും ബ്രാന്‍ഡിങ്ങിനും വില്‍പനയ്ക്കും എം.എഫ്.ഇ.കള്‍ക്ക് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. ഇതിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് രണ്ടുലക്ഷം മൈക്രോ ഫുഡ് എന്റര്‍പ്രൈസസിന് ഗുണം ചെയ്യും. നിലവിലുള്ള മൈക്രോ ഫുഡ് എന്റര്‍പ്രൈസസുകള്‍, ഫാര്‍മര്‍-പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍,സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കും സഹായം നല്‍കും.

13.ഗംഗ നദിയുടെ തീരങ്ങളിലായി 800 ഹെക്ടർ പ്രദേശം ഔഷധസസ്യ ഇടനാഴിയായി ദേശീയ ഔഷധ സസ്യ ബോർഡ് വികസിപ്പിക്കും

14. ഔഷധസസ്യ കൃഷിക്ക് 4000 കോടി

15. 2 വർഷത്തിനകം 10 ലക്ഷം ഹെക്ടർ ഭൂമിയിൽ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കും

16. ഗംഗ നദിയുടെ തീരങ്ങളിൽ കൃഷി നടത്തും ∙ തേനീച്ച വളർത്തലിന് 500 കോടി. 2 ലക്ഷം കർഷകർക്കു പ്രയോജനം

Top