സാമ്പത്തിക പാക്കേജ്; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 5 ശതമാനമാക്കി ഉയർത്തി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

സ്വയംപര്യാപ്ത ഭാരതമാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി പ്രധാനമന്ത്രിയുടെ ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നീ മേഖലകളില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറുപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.പ്രധാനമന്ത്രി പറഞ്ഞത് പ്രതിസന്ധികളെ അവസരമാക്കാനാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തൊഴിലുറപ്പ് പദ്ധതി , ഗ്രാമീണനഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം , കമ്പനീസ് ആക്ട് ലളിതമാക്കല്‍, കോവിഡ് കാലത്തെ ബിസിനസ, സംരംഭങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കല്‍, പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രഖ്യാപനം എന്നിങ്ങനെ ഏഴ് മേഖലകളുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ പ്രഖ്യാപനങ്ങള്‍.

ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

1. 8.19 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കി

2.160000 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് കൈമാറി

3. നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരം വയോജനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 1405 കോടിയും രണ്ടാം ഘട്ടത്തിൽ 1402 കോടിയും ലഭ്യമാക്കി. 3000 കോടി രൂപ ആകെ ലഭ്യമാക്കുകയാണു ലക്ഷ്യം.

4.ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 25000 കോടി നൽകി.

5. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടർ നൽകി.

6. ബജറ്റ് എസ്റ്റിമേറ്റിൽ 60000 കോടിയോളം രൂപ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവച്ചിരുന്നു.

7∙ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി 40,000 കോടി രൂപ അധികമായി ലഭ്യമാക്കും.

8. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20 കോടി പേർക്കാണ് സഹായമെത്തിച്ചത്. നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തുകയായിരുന്നു. ഇതുവഴി നൽകിയത് 10,025 കോടി രൂപ

9. കോവിഡ് കാരണമുള്ള കടബാധ്യതയിൽപ്പെടുന്ന കമ്പനികൾ ഡിഫോൾട്ട് വിഭാഗത്തിൽ ഉൾപ്പെടില്ല. പുതിയ ഇൻസോൾവൻസി നടപടികളൊന്നും ഉണ്ടാകില്ല. ഒരു വർഷത്തേക്കാണ് ആനുകൂല്യം.

10∙ പഠനത്തിനായി 3 സ്വയം പ്രഭ ചാനലുകൾ നിലവിലുണ്ട്. അവയ്ക്കൊപ്പം 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി 12 ചാനലുകൾ ലഭ്യമാക്കും.

11∙ പിഎം ഇ–വിദ്യ പദ്ധതി പ്രകാരം ഒട്ടേറെ പദ്ധതികൾ നടപ്പാക്കും

12∙ ഒരു രാജ്യം ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യം സ്കൂൾ വിദ്യാഭ്യാസത്തിൽ നടപ്പാക്കും

13∙ ഒന്നു മുതൽ 12 വരെയുള്ള ക്ലാസിനും പ്രത്യേകം ടിവി ചാനലുകൾ

14∙ കമ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉൾപ്പെടെ സാങ്കേതികത പഠനത്തിൽ‍ ഉപയോഗപ്പെടുത്തും

15∙ ഭിന്നശേഷിക്കാരായ കുട്ടികൾക്കും കാഴ്ചാപരവും കേൾവിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും പ്രത്യേകം ഓൺലൈൻ പഠന സൗകര്യം .

16∙ ആരോഗ്യമേഖലയിൽ കേന്ദ്രം കൂടുതൽ തുക വകയിരുത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെൽത്ത് ലാബുകൾ ഉറപ്പാക്കും.

17. പൊതുമേഖലക്ക് പ്രത്യേക നയം ആവശ്യമാണ്. നിലവിൽ മികച്ച രീതിയിലാണു പ്രവർത്തിക്കുന്നത്. പക്ഷേ പുതിയ ഒരു നയം വേണം. തന്ത്രപ്രധാനമായ മേഖല, മറ്റുള്ളവ എന്നിങ്ങനെ പൊതുമേഖല സ്ഥാപനങ്ങളെ തരംതിരിക്കും. തന്ത്രപ്രധാന മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങൾ നോട്ടിഫൈ ചെയ്യും. ആ മേഖലയിൽ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇടപെടൽ സാധ്യമാക്കുന്ന നയത്തിനാണു വഴി തുറക്കുന്നത്.

18. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽനിന്ന് 5 ശതമാനത്തിലേക്ക് ഉയർത്തി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീർഘനാളുകളായി ആവശ്യപ്പെടുന്നതാണ് കടമെടുപ്പ് പരിധി കൂട്ടുകയെന്നത്. ഇതുവഴി ലഭിക്കുന്ന പണം കോവിഡ് ഘട്ടത്തിൽ ഏറെ നിർണായകം.

19. സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടായതായി അംഗീകരിക്കുന്നു. 46,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങൾക്ക് ഏപ്രിലിൽ നൽകിയിരുന്നു.

20. ഇ.പി.എഫില്‍ നിന്ന് 12 ലക്ഷം ആളുകള്‍ക്ക് പണം പിന്‍വലിക്കാന്‍ അനുവാദം നല്‍കി. 3,660 കോടി രൂപ ഇത്തരത്തില്‍ ആളുകളിലേക്കെത്തി.

21. നിര്‍മാണ സതൊഴിലാളി ക്ഷേമനിധിയില്‍ നിന്നുള്ള പണം നേരിട്ട് തൊവിലാളികള്‍ക്ക് നല്‍കി. ഏകദേശം 3,955 കോടി രൂപ തൊഴിലാളികള്‍ക്ക് നല്‍കി. 2.05 കോടി തൊഴിലാളികള്‍ക്ക് ഇതിന്റെ നേട്ടമുണ്ടായി.

22∙ പഠനത്തിനായി 3 സ്വയം പ്രഭ ചാനലുകൾ നിലവിലുണ്ട്. അവയ്ക്കൊപ്പം 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി 12 ചാനലുകൾ ലഭ്യമാക്കും.

23. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽനിന്ന് 5 ശതമാനത്തിലേക്ക് ഉയർത്തി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീർഘനാളുകളായി ആവശ്യപ്പെടുന്നതാണ് കടമെടുപ്പ് പരിധി കൂട്ടുകയെന്നത്. ഇതുവഴി ലഭിക്കുന്ന പണം കോവിഡ് ഘട്ടത്തിൽ ഏറെ നിർണായകം.

24. സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടായതായി അംഗീകരിക്കുന്നു. 46,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങൾക്ക് ഏപ്രിലിൽ നൽകിയിരുന്നു.

25. 12,390 കോടി രൂപ റവന്യൂനഷ്ടം നികത്താനുള്ള ഗ്രാന്റായി നൽകി.

26. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയർത്തിയത്. ഇനി 4.28 ലക്ഷം കോടി രൂപ അധിക കടമായെടുക്കാം.

Top