സ്വാശ്രയ ഭാരത് നാലാംഘട്ട പ്രഖ്യാപനം; എട്ട് മേഖലകളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

ആഗോളതലത്തില്‍ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതാണ് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.എട്ടു മേഖലകൾക്കു വേണ്ടിയായിരിക്കും ഇന്നത്തെ പ്രഖ്യാപനങ്ങൾ. കൽക്കരി, ധാതുക്കൾ, പ്രതിരോധ സാമഗ്രികളുടെ നിർമാണം, വ്യോമയാനം, ബഹിരാകാശം, ആണവോർജം, വിമാനത്താവളങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയവയായിരിക്കും ഇവ.

എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. നാലാം ഘട്ടത്തിലെ പ്രഖ്യാപനങ്ങള്‍ വിപണിയെ ഉത്തേജിപ്പിക്കാനുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.സ്വാശ്രയ ഭാരതത്തിനായി ഇന്ത്യ തയ്യാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

1.വിമാനത്താവളം ,പ്രതിരോധം, ആണവോര്‍ജ്ജം മേഖലകളില്‍ വലിയ പരിഷ്‌കാരം.

2. നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സെക്രട്ടറിമാരുടെ സമിതി

3.വൈദ്യുതി വിതരണം, കല്‍ക്കരി, ധാതു മേഖലകളിലും പരിഷ്‌കാരം

4. കല്‍ക്കരി മേഖല സ്വകാര്യവത്കരിക്കും. കല്‍ക്കരി മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന് വേണ്ടി 50,000 കോടി രൂപ
അനുവദിച്ചു.

5. 50 കല്‍ക്കരി പാടങ്ങള്‍ ഉടന്‍ തുറക്കും. യോഗ്യതാ മാനദണ്ഡങ്ങളില്ലാതെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം

6. വാണിജ്യാടിസ്ഥനത്തില്‍ കല്‍ക്കരി ഖനനം.

7. നിക്ഷേപങ്ങള്‍ക്കുള്ള അനുമതി വേഗത്തിലാക്കും.ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും
നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ
രൂപീകരിക്കും.

8. വ്യവസായ പാര്‍ക്കുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കും.2020-21 മുതല്‍ എല്ലാ വ്യാവസായിക പാര്‍ക്കുകള്‍ക്കും റാങ്കിംഗ്
കൊണ്ടുവരും.

9. ധാതു ഖനനത്തിനും സ്വകാര്യ പങ്കാളിത്തം അനുവദിക്കും

10. ധാതു ഖനനം, ഉത്പാദനം , സംസ്‌കരണം സുതാര്യമാക്കും

11. ധാതു ഖനനത്തിന് സംയുക്ത ലേലം

12. ധാതു ഖനനത്തിന് ഒറ്റ ലൈസൻസ്. ഒരേ കമ്പനിക്കു തന്നെ ധാതു ഖനനത്തിലെ എല്ലാ പ്രവർത്തികളും ഏറ്റെടുക്കാം.

13∙ ഇടത്തരം സംരംഭകർക്ക് പര്യവേക്ഷണം, ഖനനം, ഉൽപാദനം എന്നിവയ്ക്ക് അനുമതി. ∙വാർഷിക ഉൽപാദനത്തിൽ 40 ശതമാനം
വർധന പ്രതീക്ഷിക്കുന്നു.

14. പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണം; ഇന്ത്യൻ കമ്പനികളുടെ ആയുധങ്ങൾക്ക് മുൻഗണന. ഇതിനായി പ്രത്യേക ബജറ്റ്.

15. ചിലയിന ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. എന്നാൽ സമ്പൂർണ നിരോധനമില്ല.

16. ഇറക്കുമതി ചെയ്യുന്ന സ്പെയർപാർട്സ് ഇന്ത്യയിൽ ഉൽപാദിപ്പിക്കും.

17. ഓർഡൻസ് ഫാക്ടറികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. എന്നാൽ ഇതു സ്വകാര്യവൽക്കരണമല്ലെന്നും കോർപ്പറേറ്റ്
വൽക്കരണമാണെന്നും ധനമന്ത്രി.

18. പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം 71% ഉയർത്തി.

19∙ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാം.

20. ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും. നേരത്തെ തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങൾ
സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു

21. 12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം

22. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും; കൂടുതൽ മേഖലകളിലേക്ക് സർവീസ്

23. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്കാരം

24. ഇന്ത്യയെ വിമാനങ്ങളുടെ അറ്റകുറ്റ പണികളുടെ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. യാത്രാവിമാനങ്ങള്‍ക്കും
യാത്രാവിമാനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

25. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും.

26. വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാകും

27. സ്വകാര്യ കമ്പനികൾക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാം. എന്നാൽ ഐഎസ്ആർഒയ്ക്കായിരിക്കും
നിയന്ത്രണം.

28. ഉപഗ്രഹ വിക്ഷേപണങ്ങളിൽ അടക്കം സ്വകാര്യ കമ്പനികൾക്കു പങ്കാളികളാകാം.

29∙ ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാം ∙ സ്വകാര്യ പങ്കാളിത്തത്തിനു നയവും നിയന്ത്രണ
സംവിധാനവും വരും.

Top