സാമ്പത്തിക വളര്‍ച്ച; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ വാക്സിനേഷന്‍ അതിവേഗത്തിലാക്കേണ്ടത് നിര്‍ണായകമാണെന്നു ധനമന്ത്രാലയം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നു കരകയറുകയും വാക്സിനേഷന്‍ ത്വരിതപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ വരുംദിവസങ്ങള്‍ പ്രതീക്ഷിച്ചതു പോലെ നിക്ഷേപ പരിപാടികള്‍ മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top