സാമ്പത്തിക രംഗം തകര്‍ച്ചയില്‍ ; ജി.ഡി.പിയില്‍ റെക്കോര്‍ഡ് ഇടിവ്

ന്യൂഡല്‍ഹി : രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ റെക്കോര്‍ഡ് ഇടിവ്.  23.9 ശതമാനമായാണ് രാജ്യത്തിന്റെ ജി.ഡി.പി ഇടിഞ്ഞത്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ സുചിപ്പിക്കുന്നതാണ് പുതിയ ജി.ഡി.പി കണക്ക്. ഇതോടെ ഇന്ത്യ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കടന്നുവെന്നാണ് കണക്കാക്കുന്നത്‌.

കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലായിരുന്നു. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ഏപ്രില്‍ – ജൂണ്‍ കാലയളവിലെ വളര്‍ച്ചയിലാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് മാസം കൂടി ജി.ഡി.പിയില്‍ ഇടിവ് രേഖപ്പെടുത്തിയാല്‍ സാങ്കേതികമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലാവും.

എന്നാല്‍ ജി.ഡി.പി ഇടിവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുന്നറിയിപ്പ് അവഗണിച്ചതിന്റെ പരിണിത ഫലമാണ് രാജ്യം അനുഭവിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Top