സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ കരകയറുന്നതായി ആര്‍ബിഐ ഉദ്യോഗസ്ഥര്‍

gdp

മുംബൈ: ഇന്ത്യന്‍ സാമ്പത്തികം മെച്ചപ്പെട്ടു വരികയാണെന്ന് റിസര്‍വ്വ് ബാങ്ക് ലേഖനം. കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലമുളള ധനകാര്യ പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യ വളരെ വേഗം തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വളര്‍ച്ച പോസിറ്റീവ് സോണിലേക്ക് പ്രവേശിക്കുമെന്ന് ‘സ്റ്റേറ്റ് ഓഫ് ഇക്കണോമി’ എന്ന തലക്കെട്ടോടെയുളള ലേഖനം ചൂണ്ടിക്കാണിക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉദ്യോഗസ്ഥരാണ് ലേഖനം എഴുതിയിരിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചരിത്രപരമായ 23.9 ശതമാനം ചുരുങ്ങിയിരുന്നു. രണ്ടാം പാദത്തില്‍ ഇത് 7.5 ശതമാനമായിരുന്നു.

ഈ ലേഖനത്തിലുള്ളത് രചയിതാക്കളുടെ അഭിപ്രായമാണെന്നും കേന്ദ്ര ബാങ്കിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

നിലവിലെ മുന്നേറ്റം സമ്പദ്വ്യവസ്ഥയില്‍ നിലനിര്‍ത്തുകയാണെങ്കില്‍, വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രതീക്ഷിക്കുന്ന ബൗണ്‍സ് അടിസ്ഥാന അനുമാനങ്ങള്‍ക്ക് കീഴില്‍ പോസ്റ്റു ചെയ്യുന്നതിനേക്കാള്‍ ശക്തമാകാമെന്നും ലേഖനത്തില്‍ രചയിതാക്കള്‍ പറയുന്നു.

Top