സാമ്പത്തിക പ്രതിസന്ധി ;എട്ട് എരുമകളെ 23 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു

pakisthan imran khan

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍ പ്രധാനമന്ത്രിയുടെ വളര്‍ത്തു മൃഗങ്ങളെ ലേലം ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതിയില്‍ പോറ്റിയിരുന്ന എട്ട് എരുമകളെയാണ് ഇന്നലെ ലേലം ചെയ്ത് വിറ്റത്. 23 ലക്ഷം രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്.

രണ്ടു മണിക്കൂറിനുള്ളിലാണ് എരുമകളുടെ ലേലം പൂര്‍ത്തിയായത്. പണമായി മാത്രമേ ലേലത്തുക സ്വീകരിക്കുകയുള്ളുവെന്ന് ആദ്യമേ അറിയിച്ചിരുന്നു. ഇരുപത്തിമൂന്ന് ലക്ഷത്തി രണ്ടായിരം രൂപയ്ക്കാണ് മൂന്നു വലിയ എരുമകളേയും അഞ്ച് കുട്ടി എരുമകളേയും വിറ്റത്.

736599-27afp-afp19i0r8

ഒന്നിന് 1,20,000 രൂപ മതിപ്പു വിലയുള്ള എരുമയെ 3,85,000 രൂപയ്ക്കാണ് നവാസ് ഷെരീഫിന്റെ ആരാധകന്‍ സ്വന്തമാക്കിയത്. നവാസ് ഷെരീഫിനോടും, അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസിനോടുമുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് മൂന്നിരട്ടി വിലയ്ക്ക് എരുമയെ വാങ്ങിയതെന്ന് ഖല്‍ബ് അലി എന്ന ഇസ്ലാമാബാദ് സ്വദേശി പറഞ്ഞു.

എട്ടു എരുമകളെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പോറ്റാന്‍ ആറു പരിചാരകരെ നിയമിച്ചിരുന്നു. ഇത് സര്‍ക്കാരിന് അനാവശ്യ ചെലവാണെന്ന് അഭിപ്രായമാണ് പുതിയ പ്രധാനമന്ത്രിക്കുള്ളത്. അനാവശ്യ ആഡംബരത്തില്‍ പെടുന്ന അധികമുള്ള വാഹനങ്ങള്‍ വിറ്റൊഴിവാക്കാനുള്ള തീരുമാനവും ഇതില്‍ പെടുന്നു.

Top