ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി കേന്ദ്രം പുതിയ പദ്ധതികള്‍ അവതരിപ്പിക്കണം ; മായാവതി

ന്യൂഡല്‍ഹി: സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മായാവതി. രാജ്യത്ത് സാമ്പത്തിക മാന്ദ്യം മൂലം പട്ടികജാതി, പട്ടികവര്‍ഗ, മറ്റുപിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ തുടര്‍ച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണെന്നും മായാവതി അറിയിച്ചു.

ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി പുതിയ പദ്ധതികള്‍ അവതരിപ്പിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കി നികത്തണം. ഈ നീക്കങ്ങള്‍ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഇത്തരം നടപടികള്‍ രാജ്യ താല്‍പ്പര്യത്തിനേറെ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊഴില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, നിരക്ഷരത, ആരോഗ്യം, അക്രമങ്ങള്‍ ഇവയെല്ലാം വര്‍ധിക്കുമ്പോഴും രാജ്യത്തെ പിടികൂടിയ സാമ്പത്തിക മാന്ദ്യം ആശങ്ക ഉയര്‍ത്തുന്നു. വ്യാപാരി സമൂഹം നിരാശരും ആശങ്കാകുലരുമാണ്. കേന്ദ്രം ഈ വിഷയങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും മായാവതി വ്യക്തമാക്കി.

Top