അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി ഹാലൈ ബേ ഇനി ഇല്ല

ലണ്ടന്‍: അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി ഹാലൈ ബേ ഇനി ഇല്ല. അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായി വിവരം ബ്രിട്ടീഷ് ആന്റാര്‍ട്ടിക് സര്‍വേയാണ് പുറത്തുവിട്ടത്. അന്റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പെന്‍ഗ്വിന്‍ കോളനി 2016 ല്‍ കടലില്‍ മുങ്ങിപ്പോയിരുന്നു. പിന്നീട് പൂര്‍ണസ്ഥിതിയിലേയ്ക്ക്‌ എത്താന്‍ പെന്‍ഗ്വിന്‍ കോളനിയ്ക്ക് കഴിഞ്ഞിരുന്നില്ല.

2016ലെ മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തമാണ് പെന്‍ഗ്വിനുകളുടെ നാശത്തിന് കാരണം. അതിന് ശേഷം ഇവിടുത്തെ പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ലായിരുന്നു. എല്ലാവര്‍ഷവും 15,000 മുതല്‍ 24,000 വരെ പെന്‍ഗ്വിന്‍ ഇണകള്‍ ഹാലൈ ബേ കോളനിയില്‍ പ്രജനനം നടത്താറുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പെന്‍ഗ്വിനുകളുടെ പ്രജനനം നടക്കുന്നില്ല.

Top