48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ തോട്ടം മേഖലയും നിശ്ചലം

ഇടുക്കി : സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ തോട്ടം മേഖലയും നിശ്ചലമായി. ഒരു ലക്ഷത്തോളം ജോലിയ്ക്ക് എത്തിയില്ല. കൂലി വര്‍ദ്ധിപ്പിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തോട്ടം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തത്.

ജില്ലയിലെ തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഒരു വിഭാഗം ജീപ്പ് ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുത്തതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള താത്കാലിക തൊഴിലാളികള്‍ക്ക് രണ്ട് ദിവസത്തെ തൊഴില്‍ നഷ്ടമായി.

ശമ്പളം കൂട്ടാനായി പിഎല്‍സി യോഗം നിരന്തരം ചേരുന്നുണ്ടെങ്കിലും കൂലിയുടെ കാര്യത്തില്‍ തീരുമാനം ആകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അനൂകൂല തീരുമാനം ഉടന്‍ വന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് കടക്കാനാണ് തോട്ടം തൊഴിലാളികളുടെ തീരുമാനം.

Top