പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ഫോര്‍ഡിന്റെ ഇക്കോസ്‌പോര്‍ട്ട് എസ് ബൂസ്റ്റ്

ecosport

റുമാസത്തിനുള്ളില്‍ രണ്ടാം തവണയും പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ഫോര്‍ഡ് തങ്ങളുടെ പ്രധാന മോഡല്‍ ഇക്കോസ്‌പോര്‍ട്ട് എസ് ബൂസ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ പരുക്കന്‍ മുഖം നല്‍കി ഇക്കോസ്‌പോര്‍ടിനെ ജനകീയമാക്കി മാറ്റാനാണ് ഫോര്‍ഡ് ശ്രമിക്കുന്നത്.

നേരിയ കറുപ്പുനിറം പ്രതിഫലിക്കുന്ന (സ്‌മോക്ഡ്) ഹെഡ്‌ലാമ്ബുകളും ടെയില്‍ലാമ്ബുകളുമാണ് പുതിയ പതിപ്പിന്. ക്രോം അലങ്കാരങ്ങള്‍ നന്നെ കുറവ്. തിളക്കമേറിയ കാന്യന്‍ റിഡ്ജ് നിറം മേല്‍ക്കൂരയ്ക്ക് കറുപ്പുനിറം നല്‍കിയിരിക്കുന്നു. കൂര്‍ത്ത ഹെഡ്‌ലാമ്ബുകള്‍ക്കൊത്ത നടുവിലാണ് ഹെക്‌സഗണല്‍ ഹണികോമ്ബ് ഗ്രില്‍. ഗ്രെയ് സ്‌കിഡ് പ്ലേറ്റും സ്പ്ലിറ്ററും ഇക്കോസ്‌പോര്‍ട്ട് എസിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

കൂടുതല്‍ മൈലേജ് ലക്ഷ്യമിട്ട് എന്‍ജിന്‍ശേഷി കുറച്ച് 1.0 ലിറ്റര്‍ എന്‍ജിനിലാണ് ഇക്കോസ്‌പോര്‍ട്ട് എസ് ഇക്കോബൂസ്റ്റ് എത്തുന്നത്. 200 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. പരിഷ്‌കരിച്ച 17 ഇഞ്ച് അഞ്ച് സ്‌പോക് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. വൈദ്യുതി പിന്തുണയാല്‍ മിററുകള്‍ ക്രമീകരിക്കാനും മടക്കിവയ്ക്കാനും സാധിക്കും.

പിന്നില്‍ സ്‌പെയര്‍ വീലാണ് പതിവുപോലെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇരുണ്ട പശ്ചാത്തലവും സാറ്റിന്‍ ഓറഞ്ച് നിറശൈലിയും ചേര്‍ന്ന് അകത്തളവും ഹൃദ്യമാക്കുന്നു. ഡാഷ്‌ബോര്‍ഡിന് കുറുകെയും സീറ്റുകളിലും, ഡോര്‍ഘടനകളിലും ഓറഞ്ച് നിറം നല്‍കിയിട്ടുണ്ട്. 8.0 ഇഞ്ച് ഫോര്‍ഡ് സിങ്ക് 3 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് പുതിയ ഇക്കോ സ്‌പോര്‍ടില്‍.

‘ഫണ്‍ റൂഫെന്ന്’ ഫോര്‍ഡ് വിശേഷിപ്പിക്കുന്ന സണ്‍റൂഫാണ് ഇക്കോസ്‌പോര്‍ട്ട് എസിന്റെ മറ്റൊരു പ്രധാന വിശേഷം. ഫോര്‍ഡിന് ഏറ്റവും പ്രിയപ്പെട്ട 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിനാണ് ഇക്കോസ്‌പോര്‍ട്ട് എസിന്റെ പ്രത്യേകത. മൂന്നു സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 123 ബിഎച്ച്പി കരുത്തും 170 എന്‍ എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാന്വല്‍ ഗിയര്‍ബോക്‌സ്.

എബിഎസ്, ഇബിഡി, ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഹില്‍ അസിസ്റ്റ് തുടങ്ങി അത്യാധുനിക സുരക്ഷാസംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. 1.0 ലിറ്റര്‍ പെട്രോള്‍ മോഡലിന് ലിറ്ററിന് 18 കിലോമീറ്ററാണ് കമ്പ
നി അവകാശപ്പെടുന്ന ഇന്ധനക്ഷമത. പെട്രോള്‍ മോഡലിന് 11. 37 ലക്ഷവും ഡീസല്‍ മോഡലിന് 11.87 ലക്ഷവുമാണ് വില.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്. സ്റ്റീയറിങ് വീലില്‍ ഓഡിയോ, ക്രൂയിസ്, ഫോണ്‍ കണ്‍ട്രോളുകള്‍ ഉണ്ട്. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, തത്സമയ ശരാശരി മൈലേജ്, താപംപോലുള്ള വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളിലുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ കാണിക്കും. 352 ലിറ്ററാണ് ബൂട്ട് സ്‌പേസ്. നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പിലും ഇക്കോസ്‌പോര്‍ട്ട് എസ് ലഭ്യമാണ്.

Top