ecnomic growth highly increased rate in india

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ച് ഇന്ത്യ. ഈ മാസങ്ങളില്‍ ലോകത്തെ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയാണ്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അയല്‍ രാജ്യമായ ചൈനയില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയായ 6.7 ആണ് രേഖപ്പെടുത്തിയത്.

രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാരിന്റെ ശിരസ്സില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ഇത്. സ്വകാര്യ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക രംഗത്തിന് പുതുജീവന്‍ നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ തീരുമാനങ്ങളുടെ പ്രതിഫലനമാണ് സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നതെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

കഴിഞ്ഞ തവണ 7.3 ശതമാനം വളര്‍ച്ച, ഇത്തവണ 7.5 ശതമാനം വളര്‍ച്ച ലോകം മുഴുവന്‍ സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യത നേരിടുമ്പോഴാണ് ഇന്ത്യയുടെ ഈ നേട്ടം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Top