സത്യരാജ് ചിത്രം ‘എച്ചരിക്കൈ’യുടെ ട്രെയിലര്‍ പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍

ര്‍ജുന്‍ കെ എം സംവിധാനം നിര്‍വഹിക്കുന്ന എച്ചരിക്കൈയുടെ ട്രെയിലര്‍ പുറത്തുവിട്ട് നടന്‍ ശിവകാര്‍ത്തികേയന്‍. ട്വിറ്ററിലൂടെയാണ് ശിവകാര്‍ത്തികേയന്‍ ട്രെയിലര്‍ പുറത്തുവിട്ടത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിരിക്കും എച്ചരിക്കൈ.

സത്യരാജും കിഷോറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് കളിയാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്. വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കിഷോര്‍, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെഎസ് സുന്ദരമൂര്‍ത്തിയാണ് സംഗീതം നല്‍കുന്നത്. ആഗസ്റ്റ് 24ന് ചിത്രം തിയറ്ററുകളിലെത്തും. സുദര്‍ശന്‍ ശ്രീനിവാസന്റേതാണ് ഛായാഗ്രഹണം. സുന്ദര്‍ അണ്ണാമലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിപി ഗണേശാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top