കൈക്കൂലിക്കേസില്‍ പ്രതിയാക്കപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ വിലക്കണം; തിരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ പ്രതിയാക്കപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍.
അതിനായി നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആര്‍.കെ നഗറില്‍ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് വ്യാപകമായി പണമൊഴുക്കിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരനെതിരെ കൈക്കൂലി ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൈക്കൂലിക്കേസില്‍ ഉള്‍പ്പെടുന്നവരെ മത്സരത്തില്‍ നിന്ന് വിലക്കണമെന്ന് കമ്മീഷന്‍ അറിയിച്ചത്.

കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയാല്‍ മത്സരാര്‍ഥികളെ അഞ്ചുവര്‍ഷത്തേക്ക് ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കരുതെന്നും ജനാധിപത്യ നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നിയമ മന്ത്രാലയത്തിന് കത്തു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Top