ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തൊഴില്‍ ഇല്ല; മേനക ഗാന്ധിക്ക് ഇലക്ഷന്‍ കമ്മിഷന്റെ താക്കീത്

menaka-gandhi

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തൊഴില്‍ കിട്ടില്ലെന്ന പരാമര്‍ശം നടത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തേ ഈ പരാമര്‍ശം നടത്തിയതിന് സുല്‍ത്താന്‍പുര്‍ കളക്ടര്‍ മേനകയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും മേനകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്.

മേനകയെ തിരഞ്ഞെടുത്തില്ലെങ്കില്‍ മണ്ഡലത്തിലെ മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കില്ലെന്ന ഒരു പ്രാദേശിക നേതാവിന്റെ പ്രസംഗത്തിനു പിന്നാലെയാണ് മേനകയുടെ വിവാദ പരാമര്‍ശം വന്നത്. എന്നാല്‍, തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നായിരുന്നു മേനകയുടെ നിലപാട്.യു.പിയിലെ സുല്‍ത്താന്‍പുരില്‍ നിന്നാണ് മേനക മത്സരിക്കുന്നത്.

Top