തിരഞ്ഞെടുപ്പ് ചട്ടലംഘനം; ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഡെറാഡൂണ്‍:തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ബിജെപിക്ക് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തിലാണ് നടപടി.

മുസ്ലിം സമുദായാംഗമെന്ന് സൂചിപ്പിക്കും വിധമുള്ള ചിത്രമാണ് ട്വീറ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

 

Top