ഏബ്രിഡ് ഷൈന്‍ ചിത്രത്തില്‍ രണ്ടാമതും എത്താന്‍ ഒരുങ്ങി നീത പിള്ള

ebrid-shine-film

കാളിദാസിനെ നായകനാക്കി ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നീത പിള്ള. ചിത്രത്തിലെ നീതയുടെ പ്രകടനം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഏബ്രിഡ് ഷൈന്റെ ചിത്രത്തിലായിരിക്കും നീത രണ്ടാമതും അഭിനയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മേയില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. നീത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് എത്തിയിട്ടില്ല. പ്രീ പ്രൊഡക്ഷന്‍, സ്‌ക്രിപ്റ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.

Top