ഇബ്രാഹിംകുഞ്ഞിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി; പിന്‍വലിച്ചു

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലെ വ്യവസ്ഥകളില്‍ ഇളവ് തേടി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാന്‍ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നല്‍കിയത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയില്‍ പറഞ്ഞിരുന്നു.

Top