കിന്‍ഷസ: കോംഗോയില്‍ എബോള വൈറസ് വീണ്ടും പടരുന്നു. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ രണ്ടാമത്തെ ആള്‍ക്കും എബോള സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയില്‍ കഴിഞ്ഞ മാസം ഒരു മരണം ഉണ്ടായിരുന്നു.
എബോള പകര്‍ച്ച വ്യാധി വീണ്ടും പടരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന രാജ്യാന്തര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതര രാജ്യങ്ങളിലേക്ക് ഏതു നിമിഷവും രോഗം പടരാമെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നു റുവാന്‍ഡ,സൗത്ത് സുഡാന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ക്കും ജാഗ്രതനിര്‍ദ്ദേശവും നല്‍കിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോംഗോയില്‍ എബോള മൂലം 1700 പേര്‍ മരിച്ചുവെന്നാണ് കണക്ക്. 2014-15 വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധയെ തുടര്‍ന്ന് പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.