Ebola virus: New case emerges in Sierra Leone

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ വീണ്ടും എബോള ഭീഷണി. വടക്കന്‍ ജില്ലയായ ടോണ്‍കോലിലിയില്‍ ഒരു കുട്ടി മരിച്ചത് എബോള മൂലമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരികരണം ഉണ്ടായിട്ടില്ല.

രാജ്യത്ത് എബോള ബാധ തുടച്ചു നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ ഏഴിന് സിയറ ലിയോണ്‍ എബോള വിമുക്തരാജ്യമായി പ്രഖ്യാപിച്ചിരുന്നു. സിയറ ലിയോണില്‍ എബോള ബാധിച്ച് 3955 പേരാണ് ഇതുവരെ മരണമടഞ്ഞത്. സിയറ ലിയോണ്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് 11,000 പേര്‍ക്കും വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായി.

Top