കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു;മരണ സംഖ്യ 1252 കവിഞ്ഞു

കോംഗോ: കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2008 പേര്‍ക്കാണ് കോംഗോയില്‍ ഇതിനോടകം എബോള സ്ഥിരീകരിച്ചത്. ഇതില്‍ 1252 പേര്‍ എബോള ബാധയെ തുടര്‍ന്ന് മരിച്ചു.

എബോള ബാധിതരായ 532 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്താന്‍ സാധിച്ചത്. 94 പേര്‍ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.

2018 ആഗസ്റ്റിലാണ് കോംഗോയില്‍ എബോള വൈറസ് ബാധ പടര്‍ന്ന് പിടിച്ചത്. കോംഗോയില്‍ തുടരുന്ന ആഭ്യന്തര യുദ്ധവും കലാപവുമാണ് വൈറസ് ബാധയെ തടയുന്നതിന് പ്രാധാന തടസ്സം.മരണം ആയിരം കടക്കുമ്പോള്‍ എബോളയുടെ ചരിത്രത്തിലെ രണ്ടാമത്തെ മരണനിരക്കായി കോംഗോയിലേത് മാറി.

Top