എബോള; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന്‍ ഫലപ്രദമെന്ന് കോംഗോ

ബോളയെ പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍ വികസിപ്പിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി. കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാണെന്ന് കോംഗോ ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം എബോള ബാധിച്ച് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഒരു വര്‍ഷത്തിനിടെ 2000-ലേറെ പേരാണ് മരിച്ചത്. ഇതിനെതിരെ ഫലപ്രദമായ വാക്‌സിനോ പ്രതിരോധ മരുന്നുകളോ ഇല്ലാതിരുന്നത് കോംഗോയെ പ്രതിസന്ധിയിലാക്കിയിരുന്നു.

അതേസമയം യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഉല്‍പ്പന്നങ്ങള്‍ അടുത്തകാലത്ത് വിവാദങ്ങളിലായിരുന്നു. ഇതിനിടെയാണ് കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഫലപ്രദമാണെന്ന് കോംഗോ ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം.

Top