ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ അറസ്റ്റ് ചെയ്തു

തമിഴ്‌നാട് : ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പൊലീസ് അറസ്റ്റ്. തഞ്ചാവൂരിലെ പൊരവഞ്ചേരി സ്വദേശി 24 കാരനായ മുഹമ്മദ് ഫൈസാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിന്റെ പേരിലാണ് ഫൈസാനെ അറസ്റ്റുചെയ്തതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 11 നാണ് ഫൈസാന്‍ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതിനോടൊപ്പം സൂപ്പിന്റെ സ്വാദിനെപ്പറ്റി വിവരണവും നടത്തിയിരുന്നു. ഇതിന്റെ പേരില്‍ നാലംഗ സംഘം ഫൈസാനെ വീട്ടിലെത്തി മര്‍ദ്ദിക്കുകയുണ്ടായി. സംഭവത്തില്‍ നാലുപേരെയും പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഫൈസാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനുശേഷമാണ് അയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top