ബീഫ് ഇഷ്ടമുള്ളവര്‍ കഴിക്കു, ആഘോഷിക്കുന്നതെന്തിനെന്ന് ഉപരാഷ്ട്രപതി

venkaiah-naidu.jpg.image.784.410

മുംബൈ: ബീഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ബീഫ് ഇഷ്ടമുള്ളവര്‍ കഴിച്ചോളൂ, പക്ഷെ അത് ആഘോഷമാക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

മുംബൈയില്‍ ഒരു കോളേജ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുംബന സമരം പോലെ എല്ലാവരും ഇത് ആഘോഷമാക്കുകയാണ്. നിങ്ങള്‍ക്ക് ചുംബിക്കണമെങ്കില്‍ ചുംബിക്കാം, അതേപോലെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം. പക്ഷെ അത് ആഘോഷമാക്കേണ്ട കാര്യമല്ല- നായിഡു കൂട്ടിച്ചേര്‍ത്തു.

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് തന്റെ നിലപാട് ഉപരാഷ്ട്രപതി വ്യക്തമാക്കിയത്.Related posts

Back to top