അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ വെടിവെയ്പ്പ് ; 4 പേര്‍ കൊല്ലപ്പെട്ടു

Taliban

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഖോസ്റ്റിലെ മാണ്ടോ സായി ജില്ലയിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു കാറില്‍ വന്ന സംഘമാണ് പള്ളിയിലേക്ക് വെടിയുതിര്‍ത്തതെന്നും, 15 പേര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുകയായിരുന്നുവെന്നും പ്രവിശ്യ ഗവര്‍ണറുടെ വക്താവ് താലിബ് മംഗള്‍ പറഞ്ഞു.

afgan

കൊല്ലപ്പെട്ടവരെ കൂടാതെ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും പ്രവിശ്യ ചീഫ് പൊലീസ് വക്താവ് ബാസിര്‍ ബീന പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചു. വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top