സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാം ; മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം

വത്തിക്കാന്‍ : യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ഈസ്റ്റര്‍ ദിനത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂശകളും നടന്നു. സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ ഈസ്റ്റര്‍ സന്ദേശം നല്‍കി. മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവനെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നും ആണ് ഈസ്റ്റര്‍ നമുക്കു നല്‍കുന്ന രണ്ടു സുപ്രധാന പാഠങ്ങള്‍.

Top