ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

FOOTBALL

ഡ്ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സി ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. 39-ാം മിനിറ്റില്‍ ഇഗോര്‍ അംഗൂളോയിലൂടെ മുന്നിലെത്തിയ ഗോവയെ 65-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ ഫോക്സിലൂടെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. 66-ാം മിനിറ്റില്‍ എഡുബഡിയ  ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് 10 പേരായി ചുരുങ്ങിയ ഗോവയ്ക്ക് വിജയത്തിനായി ശ്രമിക്കാനായില്ല.

സമനിലയോടെ 14 കളികളില്‍ 21 പോയന്‍റുമായി ഗോവ മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 10 കളികളില്‍ 14 പോയന്‍റുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തുടരുന്നു.കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗോവയ്ക്ക് മുന്നിലെത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ക്ലോസ് റെഞ്ചില്‍ നിന്ന് ആന്‍റണി പില്‍കിംഗ്ടണ് ലക്ഷ്യം കണാനായില്ല. പിന്നീട് കാര്യമായ അവസരങ്ങളൊന്നും ഗോവയ്ക്ക് തുറന്നെടുക്കാനായില്ല. എന്നാല്‍ 39-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്ന്  അംഗൂളോ ഗോവയെ മുന്നിലെത്തിച്ചു.

Top