പരിസ്ഥിതി നശീകരണം; 44 വര്‍ഷം കൊണ്ട് 60% വന്യജീവികള്‍ അപ്രത്യക്ഷമായി

പാരീസ്: ആഗോള തലത്തില്‍ വന്യജീവികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മനുഷ്യന്റെ അമിത ഇടപെടലുകള്‍ കാരണം വനഭൂമി ഇല്ലാതാകുന്നതിനൊപ്പം വന്യ ജീവികള്‍ പലതും വംശനാശ ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വന്യജീവി സംരക്ഷണ സംഘടന വ്യക്തമാക്കി.

1970 മുതല്‍ 2014 വരെയുള്ള കണക്കു പരിശോധിച്ചാല്‍, നട്ടെല്ലുള്ള 60 ശതമാനം ജീവികളും തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മത്സ്യങ്ങള്‍, പക്ഷികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, സസ്തനികള്‍ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. 4000 സ്പീഷിസുകളില്‍ നടത്തിയ പഠനത്തിലാണ് ഡബ്‌ള്യുഡബ്‌ള്യുഎഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

5e376c_df1072b9dfff4ab0a30865e4f7d793c3_mv2

നിലവിലെ അവസ്ഥ വളരെ മോശമാണ്. ഇത് ഇനിയും വഷളാവാനാണ് സാധ്യതയെന്ന് സംഘടനയുടെ അന്താരാഷ്ട്ര ഡയറക്ടര്‍ ജനറല്‍ മാക്രോ ലാംബര്‍ട്ടിനി വ്യക്തമാക്കി. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലായിട്ടും നടപടിയെടുക്കാന്‍ സാധിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്തരീക്ഷ താപനിലയിലുള്ള വര്‍ദ്ധനവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഐക്യരാഷ്ട്രസഭ സമ്മേളനത്തിന്റെ മുഖ്യ അജണ്ടയും പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും തന്നെയായിരുന്നു. 2030 ആകുമ്പോഴേയ്ക്കും വലിയ മാറ്റങ്ങളാണ് യുഎന്നിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്.

Sudhir-Shivaram

അന്തരീക്ഷ താപനില വന പ്രദേശങ്ങളെ ഇല്ലാതാക്കുന്നതായി ഐക്യരാഷ്ട്ര് സഭയുടെ നേതൃത്വത്തില്‍ തന്നെ പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അറിയിച്ചിരുന്നു.

Top