Earthquakes hit Japan and New Zealand with tsunami warning issued

ടോക്കിയോ: ഭൂകമ്പത്തില്‍ വിറച്ച് ജപ്പാനും ന്യൂസിലന്‍ഡും. ജപ്പാനിലെ ഫുകുഷിമ മേഖലയിലും ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിലുമാണ് ഭൂകമ്പമുണ്ടായത്.

ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു ഭൂചലനം. 7.3 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നു സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളതായാണു മുന്നറിയിപ്പ്. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി.

ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങള്‍.

നവംബര്‍ 14ന് ഇവിടുത്തെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായിരുന്നു. അതേസമയം, ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അഞ്ചുവര്‍ഷം മുന്‍പ് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഭൂചലനത്തില്‍ 185 പേര്‍ മരണമടഞ്ഞിരുന്നു.

2011ല്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയം തകര്‍ന്നിരുന്നു.

Top