ജമ്മു കശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

EARTH-QUAKE

ശ്രീനഗര്‍: ജമ്മു കശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇരു സംസ്ഥാനങ്ങളിലും ഭൂചലനം ഉണ്ടായത്.

കശ്മീരില്‍ പുലര്‍ച്ചെ 5.15ന് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയിലെ ഝജ്ജറില്‍ 5.43നാണ് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top