റോഹ്തകില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ റോഹ്തകില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ചലനമുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്നു പുറത്തേക്ക് ഓടിയെന്ന് വിവരം.

ഹരിയാനയിലെ റോഹ്തക്കിന് സമീപമാണ് പ്രഭവ കേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാത്രി 9.08 നാണ് ഭൂചലനമുണ്ടായത്. 3.3 കിലോമീറ്റര്‍ ചുറ്റളവില്‍ ചലനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ചലനമാണ് സെക്കന്റുകളോളം അനുഭവപ്പെട്ടത്.

Top