ജമ്മു-കശ്മീര്‍-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തി

EARTH-QUAKE

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഭൂകമ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12.10-ന് ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ ചമ്പ അതിര്‍ത്തിയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top